04:10am 29 October 2026
NEWS
ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
25/11/2025  01:38 PM IST
nila
ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. കൗമാരപ്രായക്കാരായ പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അബുജ അതിർത്തിയിലുള്ള ഒരു കത്തോലിക്കാ സ്കൂളിൽ നിന്നു 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് ഇപ്പോൾ 12 പെൺകുട്ടികളെ കൂടി ബോക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത്. 

കൃഷിയിടങ്ങളിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നാലെ മഗുമേരി ഗ്രാമത്തിൽ രണ്ടുമണിക്കൂറോളം ആക്രമണം നടത്തി വീടുകളും വാഹനങ്ങളും കടകളും കത്തിച്ചതായി പൊലീസ് അറിയിച്ചു.

ബോർണോ സ്റ്റേറ്റ് പി.ആർ.ഒ എഎസ്പി നഹും ദാസോയുടെ വിവരമനുസരിച്ച്, മോട്ടോർസൈക്കിളുകളിൽ എത്തിയ ആക്രമികൾ വെടിയുതിർക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പുലർച്ചെ 3 മണിയോടെ സംഘം പിന്മാറി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img